പാക് വെടിവെയ്പ്പ്: സൈനികനും ഭാര്യയും കൊല്ലപ്പെട്ടു

0
78

കാശ്മീരിലെ നിയന്ത്രണ രേഖയ്ക്കു സമീപം പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ സൈനികനും ഭാര്യയും കൊല്ലപ്പെട്ടു. ഇന്ന് രാവിലെ നിയന്ത്രണ രേഖക്ക് സമീപം പൂഞ്ചിലാണ് വെടിവെയ്പ്പുണ്ടായത്.

അവധിക്ക് വീട്ടിലെത്തിയ സൈനികനും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. ഗുല്‍പോല്‍ മേഖലയിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് പാകിസ്താന്‍ വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയുമായിരുന്നുവെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.