പി.ടി തോമസ് എം.എല്‍.എയെ പരിഹസിച്ച് മന്ത്രി എം.എം മണി. പി.ടി തോമസ് നിയമസഭയില്‍ ഒരു ശല്യമാണെന്ന് അദ്ദേഹം ആരോപിച്ചു. . ഒരുപാട് ചെറ്റത്തരം പറയുന്ന പൊതുപ്രവര്‍ത്തകനാണ് പി.ടി തോമസെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിന് പിന്നില്‍ മന്ത്രി എം.എം മണിയും ജോയ്സ് ജോര്‍ജ് എം.പിയുമാണെന്ന് പി.ടി തോമസ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് മന്ത്രി എം.എം മണി രംഗത്തെത്തിയത്.
തനിക്ക് ഭൂമി കൊട്ടക്കാമ്പൂരുണ്ടെങ്കില് അത് സൗജന്യമായി പി.ടി തോമസിന് എഴുതിക്കൊടുക്കാമെന്ന് മന്ത്രി പറഞ്ഞു. പി.ടി തോമസും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് തന്നെ ഒതുക്കാന്‍ ശ്രമിച്ചുവെങ്കിലും ഒരു പുല്ലും നടന്നില്ലെന്നും മന്ത്രി പറഞ്ഞു.