ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം: ബിജെപി

0
108

സംഘർഷങ്ങൾ തുടരുന്ന ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി. ഗവർണർ കെ.എൻ. ത്രിപാഠിയെ കണ്ട് ബിജെപി നേതാക്കൾ ഈ ആവശ്യമുന്നയിച്ചു. സംസ്ഥാന അധ്യക്ഷൻ ദിലിപ് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു ഗവർണറെ കണ്ടത്. സംസ്ഥാനത്തെ സംഘർഷാന്തരീക്ഷത്തെപ്പറ്റി ഗവർണറോടു വിശദീകരിച്ചതായും കേന്ദ്രത്തെ വിഷയത്തിൽ ഇടപെടുവിക്കണമെന്ന് അഭ്യർഥിച്ചതായും ദിലിപ് ഘോഷ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. സംസ്ഥാനത്തെ കലാപം എല്ലാ കുടുംബങ്ങളെയും ബാധിക്കുമെന്നും ഇതൊഴിവാക്കാൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ബിജെപി നേതാക്കൾ ഗവർണറോട് ആവശ്യപ്പെട്ടു.

അതേസമയം, ബസിർഹട്ട് കലാപത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സംഘർഷങ്ങൾ അമർച്ച ചെയ്യാൻ കേന്ദ്രസർക്കാർ സഹകരിക്കുന്നില്ലെന്നും അക്രമങ്ങൾക്ക് ഒത്താശ ചെയ്യുകയാണെന്നും മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. േകന്ദ്രസേനയെ അയച്ചിട്ടും ബംഗാൾ സർക്കാർ തിരിച്ചയച്ചത് എന്തിനെന്ന് വിശദീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മറുപടി പറഞ്ഞു.