മട്ടനില്‍ മുടി: സംഭവം തിരുവനന്തപുരം ബുഹാരിയില്‍

0
2507

തിരുവനന്തപുരത്തെ പ്രസിദ്ധമായ ബുഹാരി ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. മട്ടണില്‍ നിന്നും ആടിന്റെ രോമങ്ങള്‍ കിട്ടിയ പ്രശാന്ത് എന്നയാള്‍ സംഭവം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. നേമം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെയും ഡോക്ടറുടെ കണ്ടെത്തലിന്റെയും വിവരങ്ങള്‍ കൂടി പോസ്റ്റ് ചെയ്തതോടെ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെട്ടു.

പുലര്‍ച്ചെ രണ്ട് മണിയ്ക്ക് പ്രശാന്തും സുഹൃത്തുക്കളും ആഹാരം കഴിക്കാന്‍ കയറി. മട്ടണ്‍ ഓര്‍ഡര്‍ ചെയ്തു. പകുതി കഴിച്ചതിന് ശേഷമാണ് മട്ടണില്‍ മുടിയും മറ്റും കണ്ടത്. വൃത്തി ഹീനമായ ഭക്ഷണത്തെ കുറിച്ച് അന്വേഷിച്ചതോടെ പ്ലേറ്റ് മാറ്റിത്തരാമെന്നായി വെയിറ്റര്‍. പിന്നീട് കഴിച്ചിറങ്ങി ഹോട്ടല്‍ അധികൃതരോട് ചോദിച്ചപ്പോള്‍ പരിഹാസമായിരുന്നു മറുപടിയെന്നും പ്രശാന്ത് പറയുന്നു.

മട്ടണ്‍ വെട്ടിയപ്പോള്‍ കയറിയതാകുമെന്നും ഇത്ര പ്രശ്നമാണെങ്കില്‍ പോയി കേസുകൊടുക്കാന്‍ വെല്ലുവിളിച്ചതായും പോസ്റ്റില്‍ പറയുന്നു.
ഹോട്ടലില്‍നിന്ന് ഇറങ്ങി വീട്ടിലെത്തും മുമ്പ് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.