മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു. ആലപ്പുഴ എ.സി. റോഡില്‍ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനു സമീപമാണ് അപകടം.
ബൈക്കില്‍ യാത്രചെയ്ത തടവടി സ്വദേശി ഗോപകുമാര്‍(27), തത്തംപള്ളി സ്വദേശി അവലോക്കുന്നേല് ലാല്‍ തോമസ് എന്നിവരാണ് മരിച്ചത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.