മീരാനന്ദന് ഒറ്റയ്ക്ക് കഴിയണം

0
191

തനിക്ക് ഒറ്റയ്ക്ക് കഴിയുന്നതാണ് ഇഷ്ടമെന്ന് നടി മീരാ നന്ദൻ. ദുബൈയിലെ ഒറ്റയ്ക്കുള്ള ജീവിതമായിരിക്കും ഇതിനൊക്കെ പ്രേരിപ്പിച്ചതെന്നും താരം പറഞ്ഞു. കല്യാണം കഴിക്കാൻ തീരെ താൽപര്യമില്ല. കല്യാണം വേണോ എന്നൊക്കെ ചിലപ്പോൾ ആലോചിക്കാറുണ്ട്. അതിന്റെ ആവശ്യമുണ്ടോ എന്നും ചിലപ്പോൾ ചിന്തിക്കും. ഒറ്റയ്ക്കുള്ള ഇപ്പോഴത്തെ ജീവിതത്തിനിടയിൽ തോന്നുന്നതാണോ ഇതെന്നും അറിയില്ല. എന്തായാലും ഇപ്പോൾ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ല.

ഇഷ്ടം തോന്നിയാണ് ആർ.ജെയായി ജോലി തുടങ്ങിയത്. എന്നാൽ തനിക്ക് തോന്നിയാൽ ജോലി ഉപേക്ഷിക്കുമെന്നും താരം പറഞ്ഞു. സിനിമയിൽ അഭിനയിക്കാൻ റേഡിയോ ഉടമകൾ അനുമതിയും നൽകുന്നുണ്ട്. റേഡിയോ ജോക്കിയായ ശേഷം വെറുതേയിരിക്കാൻ തോന്നുന്നതേയില്ല. അതേ സമയം സിനിമകളുടെ ഇടയിൽ വെറുതേ ഇരുന്നിട്ടുമുണ്ട്. ദുബൈയിലെ ഏകാന്ത ജീവിതത്തിൽ പലപ്പോഴും മടുപ്പ് തോന്നിയിട്ടുണ്ടെന്ന് താരം പറഞ്ഞു. അമ്മയാണ് താരത്തിന്റെ പെറ്റ് . അമ്മയെ വിട്ട് നിൽക്കുന്നകാര്യം ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. മുമ്പ് ചെറിയ യാത്ര വേണമെങ്കിലും അമ്മ വേണമായിരുന്നു.

ഇൻഡിപെൻഡന്റാവുക എന്നത് തനിക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യമായിരുന്നെന്ന് മീര പറഞ്ഞു. ഒരു വർഷമായി അതിന് കഴിഞ്ഞു. കുക്കിംഗ് അറിയില്ലായിരുന്നു. എന്നാൽ അതിനൊക്കെ മാറ്റം വന്നു. ഭാഷയിലും മാറ്റമുണ്ടായി. ഇപ്പോൾ വീട്ടിലേക്കുള്ള സാധനങ്ങൾ വരെ ഒറ്റയ്ക്കാണ് വാങ്ങുന്നത്. അമ്മയുടെ തണലിൽ എന്നും ജീവിക്കാൻ പറ്റില്ലല്ലോ. ആ തിരിച്ചറിവ് ഉണ്ടായത് ദുബൈയിലെ ജീവിതത്തിലാണെന്നും താരം പറഞ്ഞു.