വനിതാ ലോകകപ്പ്‌ : ഇന്ത്യയ്ക്ക് 274 റണ്‍സ് വിജയലക്ഷ്യം

0
128

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കും സെമിഫൈനലിനും ഇടയിൽ 274 റൺസിന്റെ ദൂരം. ടോസ്നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റിന് 273 റൺസ് നേടി.

92 റൺസ് അടിച്ച ലിസ്ലെ ലീയും 57 റൺസ് നേടിയ ഡെയ്ൻ വാൻ നികേർകുമാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സിന് കരുത്ത് പകർന്നത്. രണ്ടാം വിക്കറ്റിൽ 91 റൺസിന്റെയും ഏഴാം വിക്കറ്റിൽ 49 റൺസിന്റെയും കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയുണ്ടാക്കിയത്. ഒമ്പത് ഓവറിൽ 40 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി ശിഖ പാണ്ഡ്യെ ഇന്ത്യൻ ബൗളിങ്ങിൽ തിളങ്ങി.

കളിച്ച നാലു കളികളും ജയിച്ച ഇന്ത്യ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. നാലു മത്സരങ്ങൾ കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടു വിജയമാണുള്ളത്. ഒരു മത്സരത്തിൽ തോറ്റപ്പോൾ ഒരു കളി മഴകാരണം ഉപേക്ഷിച്ചു. പോയന്റ് പട്ടികയിൽ ഒന്നാമതുള്ള ഓസ്‌ട്രേലിയ, നാലാമതുള്ള ന്യൂസീലൻഡ് ടീമുകളാണ് ഇന്ത്യയുടെ ശേഷിക്കുന്ന എതിരാളികൾ.