വിംബിൾഡൺ: ബൊപ്പണ്ണ-ഡെബ്രോവ്സ്‌കി ജോഡി ക്വാർട്ടറിൽ

0
108

വിംബിൾഡൺ ടെന്നീസ് മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും കാനഡയുടെ ഡെബ്രോവ്സ്‌കിയുമടങ്ങുന്ന സഖ്യം ക്വാർട്ടർ ഫൈനലിൽ. ഫ്രഞ്ച് താരം മാർട്ടിൻ-റൊമാനിയൻ താരം ഒറാലു സഖ്യത്തെ പരാജയപ്പെടുത്തിയാണ് പത്താം സീഡായ ഇന്തോ-കനേഡിയൻ ജോഡി അവസാന എട്ടിലെത്തിയത്. സ്‌കോർ: 6-7, 5-7.

വനിതാ ഡബിൾസിലും മിക്സഡ് ഡബിൾസിലും ഇന്ത്യൻ താരം സാനിയ മിർസയടങ്ങുന്ന ജോഡി പ്രീക്വാർട്ടറിലെത്തി. വനിതാ ഡബ്ൾസിൽ 13-ാം സീഡായ സാനിയ-ബെൽജിയത്തിന്റെ കെഴ്സ്റ്റൺ ഫ്ളിപ്കെൻസ് ജോഡി ആതിഥേയരായ ബ്രോഡി-വാട്സൺ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു വിജയം. സ്‌കോർ: 6-3, 3-6,6-4.

മികസഡ് ഡബിൾസിൽ ക്രൊയേഷ്യയുടെ ഇവാൻ ഡോഡികിനൊപ്പമാണ് സാനിയ പ്രീക്വാർട്ടറിൽ സ്ഥാനം പിടിച്ചത്. നാലാം സീഡായ ഇന്തോ-ക്രൊയേഷ്യൻ സഖ്യത്തിന്റെ പ്രീക്വാർട്ടർ എതിരാളി ജപ്പാനീസ് ജോഡിയായ വറ്റാനുകിയും നിനോമിയയുമാണ്. അതേസമയം പുരുഷ ഡബിൾസിൽ ഇന്ത്യൻ പ്രാതിനിധ്യം നേരത്തെ അവസാനിച്ചിരുന്നു.