സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ചൊവ്വാഴ്ച അടച്ചിടും

0
79

ചൊവ്വാഴ്ച സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്സ് കോർഡിനേഷൻ കമ്മിറ്റി. ദിവസേനെയുള്ള വിലമാറ്റത്തിൽ പ്രതിഷേധിച്ചാണ് സമരം. ഡീലർമാരുടെ കമ്മീഷൻ വർധിപ്പിക്കുക, കച്ചവടം കുറവുള്ളവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും കോർഡിനേഷൻ കമ്മിറ്റി ഉന്നയിച്ചു. പ്രതിഷേധ സൂചകമായി നാളെയും മറ്റന്നാളും ഓയിൽ കമ്പനികളിൽ നിന്ന് ഇന്ധനം വാങ്ങേണ്ടെന്ന് തീരുമാനിച്ചതായും കോർഡിനേഷൻ കമ്മിറ്റി കോഴിക്കോട് അറിയിച്ചു.