സിനിമയിൽ യുവാക്കളുടെ സംഘടന വന്നേക്കും

0
111

യുവ സംവിധായകരെയും സാങ്കേതിക പ്രവർത്തകരെയും നിരന്തരം ഒതുക്കാൻ ശ്രമിക്കുന്ന ഫെഫ്കയിലെ ചില മുതിർന്ന അംഗങ്ങളുടെയും നിർമാതാക്കളുടെയും ഫിലിംചേമ്പറിന്റെയും വിതരണക്കാരുടെയും മോശം പ്രവണതകളെയും തുടർന്ന് പുതിയ സംഘടന രൂപീകരിച്ചേക്കും. സ്വതന്ത്രമായ രീതിയിൽ സിനിമ ചെയ്യാൻ നിലവിലെ സംഘടനകൾ അനുവദിക്കുന്നില്ല. വലിയ കോക്കസുകളുടെ നീരാളി പിടുത്തത്തിൽ നിന്ന് രക്ഷപെടുകയാണ് പുതിയ സംഘടന കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. സാറ്റലൈറ്റ് അവകാശം വാങ്ങി സിനിമ ചെയ്യുന്ന ഒരുപറ്റം മുതിർന്ന നിർമാതാക്കൾ സിനിമകൾ തട്ടിക്കൂട്ടി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഇതിന്റെ പേര് ദോഷം കേൾക്കുന്നത് സംവിധായകനും മറ്റ് സാങ്കേതിക പ്രവർത്തകരുമാണ്.

ഇതേ തുടർന്നാണ് യുവസംവിധായകരായ ആഷിഖ് അബുവും അമൽ നീരദും അൻവർ റഷീദും സ്വന്തം നിലയിൽ ചിത്രങ്ങൾ നിർമിക്കാൻ തുടങ്ങിയത്. അൻവർ നിർമിച്ച പ്രേമം സൂപ്പർഹിറ്റായതോടെ പല സീനിയർ നിർമാതാക്കൾക്കും കുരുപൊട്ടി. പ്രേമത്തിന്റെ വ്യാജൻ ഇറങ്ങിയിട്ടും അവർ വേണ്ട രീതിയിൽ ഉണർന്ന് പ്രവർത്തിച്ചില്ല. പകരം അൻവർ എന്തിനാണ് സിനിമ നിർമിച്ചതെന്നായിരുന്നു ചോദ്യം. ആഷിഖ് അബു മഹേഷിന്റെ പ്രതികാരം നിർമിച്ചതും പ്രൊഡ്യൂസേഴ്സ് അസേസിയേഷനിലെ പലർക്കും ദഹിച്ചില്ല. അമൽ നീരദ് സ്വന്തമായി ചെയ്ത സി.ഐ.എയ്ക്ക് അപ്രഖ്യാപിത വിലക്കാണ്.