സി.സി.ടി.വി സാക്ഷി: പ്രതി അറസ്റ്റില്‍

0
96

ഡല്‍ഹിയില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ പോലീസ് യുവാവിനെ അറസ്റ്റു ചെയ്തു. മുംബൈയില്‍ നിന്നുമാണ് പ്രതിയായ ആദിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കൊല്ലുന്ന ദശ്യങ്ങള്‍ സി.സി.ടി.വിയില്‍ ദൃശ്യമായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ സാഹചര്യത്തിലായിരുന്നു അറസ്റ്റ്.

യുവതിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട യുവാവ് കൈയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്താന്‍ ആദിലിനെ സഹായിച്ച രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്.

ഇതിനുമുമ്പും ഇയാള്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചതായും മാതാപിക്കള്‍ പറയുന്നു. മോഷണക്കേസടക്കം പല കുറ്റകൃത്യങ്ങളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് വാദിക്കുന്നു.