അമ്മ ഫിറ്റായി റോഡിൽ: പിഞ്ചു കുഞ്ഞിനു തുണയായത് പൊലീസ്

0
72

മദ്യപിച്ച് ലെക്കുകെട്ട് അമ്മ റോഡിൽ തളർന്ന് കിടന്നപ്പോൾ ആറുമാസം പ്രായമുള്ള കൈകുഞ്ഞിന് തുണയായത് പോലീസുകാർ. വീട്ടുക്കാരുമായി വഴക്കിട്ട് കുഞ്ഞുമായി ഇറങ്ങിയ മുപ്പതുകാരിയാണ് മദ്യപിച്ച് ബോധംകെട്ട് റോഡരികിൽ കിടന്നത്. തലസ്ഥാനത്തെ പവര്‍ഹൗസ് റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് സംഭവം. മദ്യപിച്ച് ബോധംപോയി കുഞ്ഞിനെയും ചേർത്ത് കിടന്ന യുവതിയെ യാചക സംഘം ശല്യം ചെയ്യുന്നുവെന്ന വിവരമറിഞ്ഞാണ് തമ്പാനൂർ പോലീസ് സ്ഥലത്തെത്തിയത്.

പോലീസിനെ കണ്ടതും യാചക സംഘം ഓടി രക്ഷപ്പെട്ടു. തുടർന്ന് വനിതാ ഹെൽപ് ലൈനിന്‍റെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും സ്റ്റേഷനിലെത്തിച്ചു. പെറ്റി കേസ് ചാർജ് ചെയ്ത് വനിതാ സംരക്ഷണ കേന്ദ്രത്തിലെത്തിച്ച ഇവരെ പിന്നീട് ബന്ധുക്കളോടൊപ്പം വിട്ടയച്ചു. തമ്പാനൂർ സിഐ പൃഥ്വിരാജ്, ഉദ്യോഗസ്ഥരായ എസ്പി പ്രകാശ്, അൻസാരി, വിനോദ്, ശ്രീനാഥ്, മെഹന്തി, ഷീബ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി .