അഹമ്മദാബാദിനു യുനസ്‌കോ അംഗീകാരം

0
75

ഇന്ത്യയിലെ ആദ്യ പൈതൃക നഗരമായി അഹമ്മദാബാദ് ഇനി അറിയപ്പെടും. യുനസ്‌കോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുനസ്‌കോ ഇന്ത്യയിലെ ആദ്യ പൈതൃക നഗരമായി അഹമ്മദാബാദിനെ പ്രഖ്യാപിച്ച വിവരം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനിയും ബിജെപി പ്രസിഡന്റ് അമിത് ഷായും ചേര്‍ന്നാണ് അറിയിച്ചത്.

അഹമ്മദാബാദിനെ പൈതൃക നഗരമായി യുനസ്‌കോ പ്രഖ്യാപിച്ചു വിവരം യുനസ്‌കോയും ട്വീറ്റ് ചെയ്തിട്ടുണ്ട്. അഹമ്മദാബാദ് ഇന്ത്യയിലെ ആദ്യ പൈതൃക നഗരമായി അഗീകരിക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി ട്വീറ്റ് ചെയ്തു.

ഗുജറാത്ത് സുല്‍ത്താനായിരുന്ന അഹമ്മദ് ഷാ 600 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ചതാണ് അഹമ്മദാബാദ് നഗരം. നിരവധി ചരിത്ര സ്മാരകങ്ങളാല്‍ പ്രശസ്തമാണ് അഹമ്മദാബാദ്. 2600 ഓളം പൈതൃക സ്ഥലങ്ങളും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) സംരക്ഷിക്കുന്ന 24ല്‍ അധികം കെട്ടിടങ്ങളും ഉള്‍ക്കൊള്ളുന്നതാണ് അഹമ്മദാബാദ് നഗരം.