അർബുദബാധിതയായ പാക് യുവതിക്ക് സഹായ ഹസ്തവുമായി സുഷമാസ്വരാജ്

0
67

ന്യൂഡല്‍ഹി : അർബുദ ബാധിതയായ പാകിസ്ഥാന്‍ യുവതിക്കു സഹായവുമായി ഇന്ത്യ. മികച്ച ചികിത്സ തേടുന്നതിനായി ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള സഹായമാണ് പാകിസ്ഥാന്‍ യുവതി ഫൈസ തന്‍വീറിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഗാസിയബാദിലെ ഡെന്റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് തന്‍വീര്‍ ചികിത്സ തേടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി അവര്‍ പത്ത് ലക്ഷം രൂപയും നല്‍കിയിരുന്നു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മോശമായതിനെ തുടര്‍ന്നു ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ എംബസി തന്‍വീറിന്റെ മെഡിക്കല്‍ വിസ തള്ളിയിരുന്നു. ഇതേതുടര്‍ന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്നു തന്‍വീറിനു അനുമതി നല്‍കിയിരിക്കുന്നത്.തന്റെ ജീവന്‍ രക്ഷിക്കാന്‍ തന്നെ സഹായിക്കണമെന്നു ആവശ്യപ്പെട്ടു സുഷമ സ്വരാജുമായി തന്‍വീര്‍ ട്വീറ്ററില്‍ ബന്ധപ്പെടുകയായിരുന്നു. ഇതോടെ വിദേശകാര്യമന്ത്രാലയം സഹായവുമായി രംഗത്തെത്തിയത്.