ബാണ്ട: ആംബുലന്‍സ് നിഷേധിച്ചതിനെത്തുടര്‍ന്ന് മൃതദേഹം കൊണ്ടുപോയത് സൈക്കിള്‍ റിക്ഷയില്‍. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ദയനീയ സംഭവം. ‘അത്ര’ റെയില്‍വ്വേ സ്റ്റേഷനു സമീപത്ത് കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലെത്തിക്കാന്‍ റെയില്‍വ്വേ പൊലിസ് തന്നെയാണ് ആംബുലന്‍സ് അന്വേഷിച്ചത്.
എന്നാല്‍ ഒരു ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് അനുവദിക്കാന്‍ തയ്യാറായില്ല. ഇതിനിടെ മരിച്ചയാളെ തിരിച്ചറിയുകയും കുടുംബം എത്തുകയും ചെയ്തു. തുടര്‍ന്ന് സൈക്കിള്‍ റിക്ഷയില്‍ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
റെയില്‍വ്വേ പൊലിസ് തന്നെ വിളിച്ചിട്ടും ഒരു ആംബുലന്‍സും ലഭിച്ചില്ലെന്നതാണ് ഏറെ വിമര്ശത്തിനിടയാക്കുന്നത്. കൂടാതെ, ഡി.ഐ.ജി, കമ്മിഷണര്‍ ഹൗസ്, പൊലിസ് ലൈന്‍ തുടങ്ങി നിരവധി വി.ഐ.പികളുടെ വസതികള്‍ ഉള്ള സ്ഥലം കൂടിയാണിത്. എന്നാല്‍ അവര്‍ക്കൊന്നും ഇതേക്കുറിച്ച് ഒന്നും അറിഞ്ഞിട്ടുപോലുമില്ല.