ഏഷ്യന്‍ അത്ലറ്റിക് മീറ്റ്: ‘ അര്‍ച്ചനയ്ക്കു സ്വര്‍ണം; ടിന്റു പിന്‍മാറി

0
93

ഏഷ്യന്‍ അത്ലറ്റിക് മീറ്റിന്റെ അസവസാനഘട്ട കിരീട പോരാട്ടത്തില്‍ ഇന്ത്യക്ക് സ്വര്‍ണവേട്ടയോടെ തുടക്കം. വനിതകളുടെ 800 മീറ്ററില്‍ അര്‍ച്ചന ആദവാണ് സ്വര്‍ണം നേടിയത്. അവസാന 50 മീറ്ററില്‍ കുതിച്ച അര്‍ച്ചന ശ്രീലങ്കന്‍ താരം നിമാലി വലിവര്‍ഷയെ ഫോട്ടോ ഫിനിഷില്‍ മറികടന്നാണ് ഇന്ത്യക്ക് എട്ടാം സ്വര്‍ണം സമ്മാനിച്ചത്.

അതേസമയം ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി താരം ടിന്റു ലൂക്ക മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങി. പനിയെ തുടര്‍ന്നാണ് ടിന്റു ഇടക്ക്വെച്ച് മത്സരം നിര്‍ത്തിയത്.

പുരുഷ വിഭാഗം 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെങ്കലം നേടി. ജിന്‍സണ്‍ ലീഡോടെയാണ് മത്സരം തുടങ്ങിയതെങ്കിലും അവസാന ലാപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 1:50.07 സെക്കന്റ് എടുത്താണ് ജിന്‍സണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. 1:45.90 സെക്കന്റ് ആണ് ജിന്‍സന്റെ മികച്ച സമയം.

കുവൈത്തിന്റെ അല്‍സൊഫെയ്രിക്കാണ് (1:49.47) ഈ ഇനത്തില്‍ സ്വര്‍ണം. വെള്ളി മെഡല്‍ ഖത്തറിന്റെ ജമാല്‍ ഹയ്രാനെ നേടി (1:49.94). ഏഷ്യന്‍ മീറ്റില്‍ കിരീടത്തോടടുക്കുന്ന ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതുവരെ എട്ടു സ്വര്‍ണവും നാല് വെള്ളിയും പത്ത് വെങ്കലവും നേടി.