ഭീകര സംഘടനയായ ഐഎസും (ഇസ്ലാമിക് സ്റ്റേറ്റ്) ആര്‍എസ്എസും രണ്ടാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. അപ്രിയസത്യങ്ങള്‍ പറയരുതെന്നാണ് ചിലര്‍ പറയുന്നത്. പറഞ്ഞതെല്ലാം സത്യമാണെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
‘ജന്മഭൂമി’യുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ പലരും നെറ്റിചുളിച്ചു. ചുളിഞ്ഞ നെറ്റി അങ്ങനെതന്നെയിരിക്കട്ടെയെന്നും സെന്‍കുമാര്‍ പറഞ്ഞു. താന്‍ മുസ്ലിംവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. ലൗ ജിഹാദുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ ബോധ്യത്തോടെയാണ്. കേരളത്തില്‍ ലൗ ജിഹാദുണ്ട്. കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുന്നു എന്നു പറഞ്ഞതു കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും സെന്‍കുമാര്‍ ആവര്‍ത്തിച്ചു.
ഒരു പാര്‍ട്ടിയിലും തല്ക്കാലം ചേരാന്‍ ഉദ്ദേശിക്കുന്നില്ല. ബിജെപിയിലോ കോണ്‍ഗ്രസിലോ സിപിഎമ്മിലോ എന്തായാലും എത്തില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ജന്മഭൂമി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തില്‍ പങ്കെടുത്ത േശഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പത്രത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്ക് അവകാശമില്ലേയെന്നും സെന്‍കുമാര്‍ ചോദിച്ചു.