ഐ.എസ് വീണു; മൊസൂള്‍ ഇറാഖി സൈന്യം തിരിച്ചുപിടിച്ചു

0
64

ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ കൈവശമായിരുന്ന മൊസൂൾ നഗരം ഇറാഖി സൈന്യം പൂർണമായും തിരിച്ചുപിടിച്ചെന്ന് റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും സൈന്യം ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മൊസൂൾ വീഴുന്നത് ഐഎസ് വിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലാണ്. ഒൻപതുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ, ഐഎസിൽനിന്ന് സൈന്യം തിരിച്ചുപിടിച്ചത്.

സൈനികരുടെ പോരാട്ടം അന്തിമ വിജയത്തിലേക്കാണെന്ന സൂചനകളാണ് ലഭിക്കുന്നത്. മൊസൂളിന്റെ ഭൂരിഭാഗവും പിടിച്ചെടുത്ത് ഇറാഖ് സേന വിജയം ഉറപ്പിച്ചു. െഎഎസ് തീവ്രവാദികളെ പൂർണമായും തുരത്താനുളള പോരാട്ടം ഇനി എതാനും മീറ്ററുകൾ കൂടി പിടിച്ചെടുക്കുന്നതോടെ പൂർത്തിയാകും. ശക്തമായ ചെറുത്തുനിൽപ്പുകളെ വിഫലമാക്കികൊണ്ടാണ് സേനയുടെ മുന്നേറ്റം. ഒരുലക്ഷത്തിലധികം മനുഷ്യരെ മനുഷ്യകവചമാക്കിയായിരുന്നു മൊസൂളിൽ െഎഎസ് ഭീകരർ പിടിമുറുക്കിയിരുന്നത്. ഇതിനെതിരെ െഎക്യരാഷ്ട്രസംഘടന രംഗത്തുവന്നിരുന്നു.

മൊസൂൾ കീഴടക്കിയാൽ സമീപത്തെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഐഎസ് ആക്രമണം തുടരുമെന്നാണ് സൂചന. മൂന്നുവർഷം മുൻപാണു ആയിരക്കണക്കിന് ഐഎസ് ഭീകരർ മൊസൂൾ പിടിച്ചടക്കിയത്. ഐഎസിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന മൊസൂളിലേൽക്കുന്ന തിരിച്ചടി െഎഎസ് എങ്ങനെ പ്രതിരോധിക്കുെമന്നാണ് ലോകം കാത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ടൈഗ്രിസ് നദീതീരത്തെ ഒരു ചതുരശ്ര കിലോമീറ്റർ താഴെ മാത്രമാണു ഭീകരരുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നത്. രാജ്യത്തെ ഐഎസിന്റെ അവസാനതാവളമാണ് ഇറാഖ് സൈന്യം കീഴടക്കിയത്.

കഴിഞ്ഞവർഷാവസാനത്തോടെ വിജയം നേടുമെന്നു പ്രഖ്യാപിച്ചു തുടങ്ങിയ യുദ്ധം മാസങ്ങൾ നീണ്ടുപോകുകയായിരുന്നു. ഏറ്റുമുട്ടൽ രൂക്ഷമായതോടെ, പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച മൊസൂളിലെ അൽ നൂറി പള്ളി കഴിഞ്ഞയാഴ്ച ഭീകരർ തകർത്തു. ഈ പള്ളിയിൽനിന്നാണ്, തന്നെ ഖലീഫയാക്കി 2014 ജൂലൈയിൽ ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി പ്രഖ്യാപനം നടത്തിയത്.