കുതിരാന്‍ തുരങ്കം: യാത്ര ചെയ്യാന്‍ ഇനിയും കാത്തിരിക്കണമെന്ന് കമ്പനി

0
93

മുമ്പ് പ്രഖ്യാപിച്ചിരുന്നതനുസരിച്ച് ഓഗസ്റ്റിൽ കുതിരാൻതുരങ്കത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങില്ല. ഇതിനായി ഡിസംബർവരെ കാത്തിരിക്കേണ്ടിവന്നേക്കുമെന്നാണ് കരാർകമ്പനിയായ പ്രഗതിഗ്രൂപ്പ് അധികൃതർ നൽകുന്ന വിവരം.

ദേശീയപാതാ അതോറിറ്റിയുടെ നിർദേശപ്രകാരം സുരക്ഷയ്ക്കായി കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കേണ്ടതിനെത്തുടർന്നാണിത്. ഇതിനുപുറമെ തുരങ്കവുമായി
ബന്ധിപ്പിക്കുന്ന റോഡിന്റെയും പാലത്തിന്റെയും നിർമാണം പൂർത്തിയാകാനുണ്ട്. മഴക്കാലമായതിനാൽ തുരങ്കത്തിനുപുറത്തുളള ജോലി പതുക്കെയാണ് പുരോഗമിക്കുന്നത്.

അമ്ബത് സെന്റീമീറ്റര്‍ കനത്തില്‍ ഉള്‍വശം പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്ന ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ് കൂടുതല്‍ സ്ഥലങ്ങളില്‍ ചെയ്യണമെന്നാണ് ദേശീയ പാതാഅതോറിട്ടിയുടെ നിര്‍ദേശം. അര്‍ധ വൃത്താകൃതിയില്‍ ഉരുക്കുപാളികള്‍ ഘടിപ്പിച്ച ഭാഗങ്ങളില്‍ മാത്രമായിരുന്നു നേരത്തെ ഗ്യാന്‍ട്രി ചെയ്തത്. തുരങ്കത്തിന്റെ മുകളില്‍ നിന്ന് വശങ്ങളില്‍ നിന്നും ഉറവ വാരാന്‍ സാധ്യത ഉള്ളതിനാലാണ് കൂടുതല്‍ ഭാഗങ്ങളില്‍ ഗ്യാന്‍ട്രി ചെയ്യാന്‍ നിര്‍ദേശിച്ചത്.
ഇതുകൂടാതെ തുരങ്കമുഖത്ത് ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണിടിച്ചിലുണ്ടായാല്‍ പ്രതിരോധിക്കുന്നതിനായി തുരങ്ക മുഖത്തു നിന്ന് 15 മീറ്റര്‍ പുറത്തേക്ക് തുരങ്കത്തിന്റെ അതേ വലിപ്പത്തില്‍ അര്‍ധവൃത്താകൃതിയില്‍ ഉരുക്കു പാളികള്‍ സ്ഥാപിച്ച്‌ ഇതില്‍ ഷീറ്റ് ഉറപ്പിക്കാനും നിര്‍ദേശം ഉണ്ട്.