ഗുജറാത്തിൽ പ്രതികരിച്ചത് പോലെ ബംഗാളിലും ചെയ്യണം; കലാപ ആഹ്വാനവുമായി ബിജെപി എംഎൽഎ

0
71


വർഗ്ഗീയ സംഘർഷം തുടരുന്ന ബംഗാളിൽ ഹിന്ദുക്കൾ ഗുജറാത്തിൽ പെരുമാറിയത് പോലെ പ്രവർത്തിക്കണണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ. നോർത്ത് 24 പർഗനാസ് ജില്ലയിൽ സംഘർഷം തുടരുന്നതിനിടെയാണ് എംഎൽഎയുടെ വർഗീയ പ്രസ്താവന. 2002ൽ ഗുജറാത്തിൽ ഹിന്ദുക്കൾ എങ്ങനെ പെരുമാറിയോ അത് പോലെ തന്നെ ബംഗാളിലും പെരുമാറണമെന്നായിരുന്നു ഹൈദരാബാദിലെ ബിജെപി എംഎൽഎ രാജാ സിംഗ് പ്രതികരിച്ചത്.

മതവിദ്വേഷം പടർത്തുന്ന വിധം നിരന്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തിയാണ് രാജാ സിംഗ്. ഇയാൾക്കെതിരെ നിരവധി കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോഴുണ്ടായ പ്രസ്താവനയും വൻ വിവാദമായിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ കലാപത്തിൽ സംഭവിച്ചത് എന്ന് പറഞ്ഞുകൊണ്ട് വ്യാജ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. 2014 ൽ റിലീസ് ചെയ്ത് ബോജ്പുരി ചിത്രത്തിലെ രംഗമാണ് കലാപം ആളികത്തിക്കാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.