ചൈനീസ് നിര്‍ദ്ദേശം തള്ളി ഇന്ത്യ, സൈന്യം ദോക്ലാമില്‍ ടെന്റ് കെട്ടി നിലയുറപ്പിച്ചു

0
228

അതിര്‍ത്തി പ്രദേശമായ ദോക്ലാം വിട്ടുപോകണമെന്ന ചൈനയുടെ നിര്‍ദ്ദേശത്തെ ഇന്ത്യ തള്ളി. പന്ത് ഇന്ത്യയുടെ പക്ഷത്താണെന്നും ദോക്ലാമില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കുന്നതാണ് നല്ലതെന്നായിരുന്നു ചൈന പറഞ്ഞിരുന്നത്. എന്നാല്‍ ചൈനയുടെ ആവശ്യം തള്ളിയ സൈന്യം സ്ഥലത്ത് ടെന്റുകെട്ടി നിലയുറപ്പിച്ചിരിക്കുകയാണ്. കൂടാതെ ദീര്‍ഘനാളത്തേക്ക് തങ്ങുന്നതിനുള്ള സജ്ജീകരണങ്ങളും നടത്തിക്കഴിഞ്ഞു.

സംഘര്‍ഷം തുടര്‍ന്നാല്‍ സൈനിക നീക്കം സ്വീകരിക്കേണ്ടി വരുമെന്ന ചൈനയുടെ വെല്ലുവിളിയെ നേരിടാന്‍ സൈന്യം സജ്ജമായിരിക്കുകയാണ്. നേരത്തെ ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് പ്രതിരോധ മന്ത്രാലയം ചൈനയ്ക്ക് മറുപടി നല്‍കിയിരുന്നു. സിക്കിമിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം തുടരുകയാണ്. മാനസ സരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞ ചൈനീസ് സൈന്യം ഇന്ത്യയുടെ ബങ്കറുകളും തകര്‍ത്തിരുന്നു.