ജയ്പൂരില്‍ നിന്ന് 2.70 കോടിയുടെ അസാധുനോട്ടുകള്‍ പിടികൂടി

0
56

ജയ്പൂരില്‍ നിന്നും അസാധുവാക്കിയ 2.70 കോടി രൂപയുടെ നോട്ടുകള്‍ തീവ്രവാദ വിരുദ്ധ സേന പിടികൂടി. രാജസ്ഥാനിലെ സൂരാജ്പോളയില്‍ നിന്നാണ് നോട്ടുകള്‍ പിടികൂടിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

കഴിഞ്ഞ നവംബറിലാണ് രാജ്യത്തു നിന്നു 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. നിരോധിച്ച നോട്ടുകള്‍ കൈയ്യില്‍ വെയ്ക്കുന്നത് കുറ്റകരമാണെന്ന് കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്തരത്തില്‍ വീണ്ടും നോട്ട് പിടിച്ചിരിക്കുന്നത്.