മുംബൈ: രണ്ടു ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ മുഖാമുഖം വന്നത് പരിഭ്രാന്തി പരത്തി. മുബൈയിലെ ചെംബര്‍ സ്റ്റേഷന് സമീപമാണ് സംഭവം. മോണോ റെയിലിലെ ട്രാക്കിലുണ്ടായ വൈദ്യുതി തകരാറിനെത്തുടര്‍ന്ന് ചെംബര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ മറ്റൊരു പാളത്തിലേക്ക് തെന്നി നീങ്ങുകയായിരുന്നു.
ഇതേ,സമയത്താണ് ആ ട്രാക്കിലൂടെ എതിര്‍ദിശയില്‍ നിന്ന് മറ്റൊരു ട്രെയിന്‍കൂടി വന്നത്.
ഇതോടെ ഇരു ട്രെയിനുകളും മുഖാമുഖം എത്തി. അടിയന്തരമായി ട്രെയിൻ നിർത്തിയതുകൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്. ഉടന്‍ തന്നെ ട്രെയിനിൽ നിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു. സംഭവത്തെക്കുറിച്ച് റെയിൽവ അന്വേഷണം ആരംഭിച്ചു.