തൃശ്ശൂരില്‍ ഭീകരത സൃഷ്‌ടിച്ച ആട് മനുഷ്യൻ : സത്യാവസ്ഥ പുറത്ത്

0
130

തൃശൂര്‍•ആടിന്റെ തലയും മനുഷ്യന്റെ ഉടലുമായി ഒരു ഭീകര ജീവി. ആടുമനുഷ്യന്‍. ഈ വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്ന ഈ ജീവി ഒരാളെ ആക്രമിച്ചു അവശനാക്കുകയും ചെയ്തുവത്രേ. കഴിഞ്ഞദിവസം തൃശൂര്‍ വടക്കാഞ്ചേരി പ്രദേശത്തെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ച സന്ദേശമാണിത്.

വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഷാഹുല്‍ ഹമീദ് എന്നയാളുടെ പേരിലാണ് ശബ്ദ സന്ദേശവും ചിത്രവും പ്രചരിച്ചത്.  എന്നാല്‍ സംഭവം വെറും തട്ടിപ്പാണ് എന്നും ഈ കഥപ്രചരിപ്പിക്കുന്നത് വനം വകുപ്പ് അധികൃതര്‍ അല്ലെന്നും ചൂണ്ടിക്കാട്ടി ഒര്‍ജിനല്‍ വനംവകുപ്പ് അധികൃതര്‍ രംഗത്ത് എത്തി. മുന്‍പ് എന്നോ നെറ്റില്‍ വന്ന ചിത്രമാണ് വീണ്ടും പ്രചരിപ്പിച്ചിരിക്കുന്നത്. സംഭവത്തിനെതിരെ വനം വകുപ്പ് ഉദ്യോസ്ഥര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.