നിലപാടില്‍ മാറ്റമില്ല: സമരവുമായി വ്യാപാരികള്‍

0
50

ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് വ്യാപാരികള്‍ സമരത്തിനിറങ്ങുന്നു. നാളെ മുതല്‍ കോഴിക്കച്ചവടക്കാരും ചൊവ്വാഴ്ച മുതല്‍ മറ്റ് കച്ചവടക്കാരും കടകളടച്ച് സമരത്തിലേക്ക് പോവും.

ജി.എസ്.ടി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കണമെന്നുള്ള വ്യാപാരികളുടെ ആവശ്യം ധനമന്ത്രി തള്ളിയതോടെയാണ് ചൊവ്വാഴ്ച വ്യാപാരികള്‍ സൂചനാ സമരം നടത്തുന്നത്. അതേസമയം 87 രൂപയ്ക്ക് കോഴി വില്‍പ്പന നടത്താനാവില്ലെന്ന് കോഴി വ്യാപാരികല്‍ ഉറച്ച നിലപാടെടുത്തതോടെയാണ് തമിഴ്നാട്ടിലെ കോഴി വില കുറയുന്നത് വരെ കടകളടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.

ജി.എസ്.ടി വിഷയത്തില്‍ മൂന്ന് പേജുള്ള നിവേദനം വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. എന്നാല്‍ ബില്ലില്‍ തെറ്റ് വന്നാല്‍ വ്യാപാരികള്‍ക്കെതിരെ സെപ്തംബര്‍ പത്ത് വരെ നടപടിയുണ്ടാവില്ലെന്നും എം.ആര്‍.പിയില്‍ കൂടുതലുള്ള വിലയ്ക്ക് സാധനങ്ങള്‍ വിറ്റാല്‍ മാത്രമേ നടപടിയുണ്ടാവുകയുള്ളൂവെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഈ നിലപാടില്‍ തന്നെയായിരുന്നു ഇന്നും ധനമന്ത്രി. അതുകൊണ്ട് തന്നെ ജി.എസ്.ടി നടപ്പാക്കുന്നത് നിര്‍ത്തി വെക്കണമെന്നുള്ള വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. തുടര്‍ന്നാണ് സമരത്തിലേക്ക് പോവാന്‍ തീരുമാനിച്ചത്.

ഇതിനിടെ കോഴിവില്‍പ്പനയുമായി ബന്ധപ്പെട്ട് ചിക്കന്‍ ഡീലേഴ്സ് അസോസിയേഷനുമായി ഇന്ന് ധനമന്ത്രി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. 110 രൂപയ്ക് തങ്ങള്‍ക്ക് ലഭിക്കുന്ന കോഴി 87 രൂപയ്ക്ക് വില്‍ക്കാനാവില്ലെന്ന നിലപാടിലായിരുന്നു കോഴി വ്യാപാരികള്‍.