പിണറായി ഇടപെട്ടു; സൗദിയില്‍ മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തും

0
85

വിദേശത്തു നിന്നും മൃതദേഹങ്ങള്‍ എത്തിക്കാനുള്ള പുതിയ വിലക്കുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിലൂടെ നീങ്ങി. സൗദിയിലെ ദമാമിൽ മരണപ്പെട്ട വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹമാണ്  എത്രയും പെട്ടന്ന് നാട്ടിൽ എത്തിക്കുവാനുള്ള അനുമതി ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള അനുമതി ലഭിച്ചത്. എ

ല്ലാ രേഖകളും നൽകിയിട്ടും പുതിയ വ്യവസ്ഥയുടെ പേരുപറഞ്ഞ് മൃതദേഹം കൊണ്ടുവരാൻ അനുവദിക്കാത്ത വിഷയം മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരിന്നു. കേന്ദ്ര ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ സുർജിത് സിങ് കരിപ്പൂർ എയർപോർട്ടിലെ ഹെൽത്ത് ഓഫീസർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകുകയായിരുന്നു. നാളെ രാവിലെ 9.30 ഓടെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിൽ എത്തും.

പ്രവാസികൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ എടുക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാരേഖകളും കൊടുത്ത് 48 മണിക്കൂർ കഴിഞ്ഞാലേ കൊണ്ടുവരാൻ അനുവദിക്കൂ എന്ന നിലപാട് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.