പുതിയ കോച്ച്: അഭിമുഖം ഒഴിവാക്കി ബി.സി.സി.ഐ

0
65

പുതിയ ഇന്ത്യന്‍ കോച്ചിനെ തിരഞ്ഞെടുക്കാനുള്ള നടപടികളില്‍ നിന്ന് ബി.സി.സി.ഐ അഭിമുഖം ഒഴിവാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്നുവരെയാണ്. തിങ്കളാഴ്ച തന്നെ പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ബി.സി.സി.ഐയുടെ ശ്രമം. എന്നാല്‍ ഇതുസംബന്ധിച്ച് അനിശ്ചിതത്വം ഇപ്പോഴും
നില നില്‍ക്കുകയാണ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ സമിതിയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അനില്‍ കുംബ്ലെ ഇന്ത്യന്‍ പരിശീലകസ്ഥാനം രാജിവെച്ചത്.

നിലവില്‍ പരിശീലകനില്ലാതെയാണ് വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരക്കായി ഇന്ത്യ പോയിരിക്കുന്നത്. പരമ്പരയിലെ അവസാന ട്വന്റി ട്വന്റി മത്സരം ഇന്നു നടക്കും.