പുല്‍വാമയില്‍ പോലീസ് പോസ്റ്റിനു നേരെ ഭീകരാക്രമണം

0
65

ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമയില്‍ പോലീസ് പോസ്റ്റിനു നേരെ ഭീകരാക്രമണം. ഭീകരാക്രണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി 10.30നായിരുന്നു പോലീസ് പോസ്റ്റിനുനേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ബന്ദിപുരിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ക്കു പരിക്കേറ്റിരുന്നു. ജൂലൈ മൂന്നിനു അനാന്ദ്നാഗില്‍ പോലീസ് പട്രോളിംഗിനു നേരെയും ഭീകരാക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ ഒരു പോലീസുകാരനും പരിക്കേറ്റിരുന്നു.