പ്രതിഷേധങ്ങളുടെ കണക്കില്‍ കേരളമല്ല ‘ഒന്നാമത്’

0
387

കേരളം ദൈവത്തിന്റെ സ്വന്തം നാടല്ല, മറിച്ച് ഹര്‍ത്താലിന്റെയും, പ്രതിഷേധങ്ങളുടേയും നടാണെന്നുള്ള പറച്ചില്‍ കേട്ടുതുടങ്ങിയിട്ട് കുറേകാലമായി. കേരളത്തില്‍ എപ്പോഴും തൊഴിലാളി സമരങ്ങള്‍ ആണെന്ന കാരണത്താല്‍ ഇവിടെ നിന്നും ബിസിനസ് പഠിച്ച് അന്യസംസ്ഥാനത്തേക്ക് നട്ടവരും, സ്വന്തം നാട്ടില്‍ പുതിയ ഒരു സംരംഭം തുടങ്ങാന്‍ താല്‍പര്യ കാണിക്കാത്തവരും ധാരാളമുള്ള നാട്.

എന്നാല്‍ കേരളം ഇനി ആ ഗണത്തില്‍ ഉള്‍പ്പെടില്ല. ബ്യൂറോ ഓഫ് പോലീസ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങളും അക്രമങ്ങളും നടക്കുന്ന സംസ്ഥാനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തിയ പഠനത്തില്‍ ആദ്യത്തെ പത്തു സ്ഥാനങ്ങളില്‍ പോലും കേരളത്തിന്റെ പേരില്ല. അതായത് കേരളത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ആക്രമങ്ങളോ, പ്രതിഷേധങ്ങളോ ഒന്നും ഇല്ല.

2016 കാലഘട്ടത്തിലെ ഇടതു സംഘടനകള്‍, വിദ്യാര്‍ഥികള്‍, ട്രേഡ് യൂണിയനുകള്‍, ഗവണ്‍മെന്റ് ജീവനക്കാര്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ നടത്തിയ പ്രതിഷേധങ്ങളുടെ ആകെ കണക്കാണ് ബി.പി.ആര്‍.ഡി എടുത്തത്.

ഈ പട്ടികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത് ഉത്തരഖണ്ഡാണ്. 21,966 പ്രതിഷേധങ്ങളാണ് ഇവിടെ ഒരു വര്‍ഷം കൊണ്ടു നടന്നത്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. 20,450 അക്രമങ്ങളാണ് കഴിഞ്ഞ വര്‍ഷം നടന്നത്. പഞ്ചാബ് 11,876 പ്രതിഷേധങ്ങളോടെ മൂന്നാം സ്ഥാനം നേടിയപ്പോള്‍ 8926 പ്രതിഷേധത്തോടെ തെലുങ്കാന നാലാം സ്ഥാനത്തെത്തി.

ഡല്‍ഹിയില്‍ 7904 ഉം, മഹാരാഷ്ട്രയില്‍ 4048 ഉം, കേരളത്തിലിത് 5089 ആണ്. അതേസമയം സിക്കിം, ഗോവ, ദാദ്രാനഗര്‍, ഹവേലി, ദാമന്‍ ആന്‍ഡ് ദിയൂ എന്നിവിടങ്ങളില്‍ ഒരൊറ്റ പ്രതിഷേധങ്ങള്‍ പോലും കഴിഞ്ഞ ഒരു വര്‍ഷം അവിടെ നടന്നില്ല.