പ്രവാസികള്‍ക്കായി പിണറായിയുടെ ഇടപെടല്‍; മൃതദേഹം കൊണ്ടുവരാന്‍ തടസങ്ങള്‍ നീക്കും

0
96

കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രിക്ക് കത്തയച്ചു ,

അടിയന്തിര ഇടപെടല്‍ അനിവാര്യമെന്ന് പിണറായി 

 

 

 

 

 

 

 

 

 

 

 

വിദേശത്തുനിന്ന് മൃതദേഹം എത്തിക്കുന്നതിന് 48 മണിക്കൂർ മുമ്പ് രേഖകൾ എയർ പോർട്ടിൽ എത്തിക്കണമെന്ന പുതിയ വ്യവസ്ഥ അപ്രായോഗികവുംഅംഗീകരിക്കാനാവാത്തതുമാണ്. ഇത് പിൻവലിക്കണമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
സൗദിയിൽ മരണപ്പെട്ട വയനാട് സ്വദേശിയായ ജയപ്രകാശിൻറെ മൃതദേഹം എല്ലാ രേഖകളും നൽകിയിട്ടും പുതിയ വ്യവസ്ഥയുടെ പേരുപറഞ്ഞ് കൊണ്ടുവരാൻ അനുവദിക്കാത്ത സ്ഥിതിയാണുള്ളത്. മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാരേഖകളും കൊടുത്ത് 48 മണിക്കൂർ കഴിഞ്ഞാലേ കൊണ്ടുവരാൻ അനുവദിക്കൂ എന്ന നിലപാട് പ്രായോഗികമല്ല. ഗൾഫ് മേഖലയിൽ നിന്ന് മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാവശ്യമായ നടപടികളാണ് വേണ്ടത്. അടിയന്തിരമായി ഈ പ്രശ്‌നത്തിൽ ഇടപെട്ട് പുതിയ വ്യവസ്ഥകൾ പിൻവലിക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പുമന്ത്രി തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.