ബംഗാൾ കലാപം: വ്യാജ ചിത്രം പ്രചരിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ

0
138

കല്‍ക്കത്ത: ബംഗാളില്‍ നടക്കുന്ന വര്‍ഗ്ഗീയ കലാപത്തിന്റേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭോജ്പുരി ചിത്രത്തിലെ രംഗങ്ങളാണ് വര്‍ഗ്ഗീയ കലാപത്തിന്റേതെന്ന പേരില്‍ പ്രചരിപ്പിച്ചത്. വ്യാജ ചിത്രങ്ങളും വീഡിയോകളും ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയയും തെറ്റുകള്‍ കണ്ടുപിടിക്കുന്ന ബെവ്‌സൈറ്റായ ഓള്‍ട്ട് ന്യൂസുമാണ് ചിത്രം 2014 ല്‍ പുറത്തിറങ്ങിയ ഭോജ്പുരി സിനിമയായ ‘ഓറത് ഖിലോനാ നഹി’യിലെ രംഗമാണെന്ന് കണ്ടുപിടിച്ചത്. സര്‍ക്കാരിനെ ഉന്നം വെച്ചു കൊണ്ടു നടത്തിയ പ്രചരണം സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ നേതാക്കളടക്കം ഷെയര്‍ ചെയിതിട്ടുമുണ്ട്. ബിജെപി ഹരിയാന യൂണിറ്റിലേ നേതാവ് വിജേത മാലിക് ആണ് ചിത്രം ഷെയര്‍ ചെയ്തവരിലൊരാള്‍.ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസം​ നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.ജെ.പിയെയും ആർ.എസ്​.എസിനെയും മറ്റ്​ സംഘങ്ങളെയും ആക്രമണങ്ങൾ ഉണ്ടാക്കിയതിന്​ മമതാ ബാനർജി കുറ്റപ്പെടുത്തി. ​വ്യാജ ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കും. ഇത്തരം ചിത്രങ്ങൾ കണ്ട്​ ജനങ്ങൾ പ്രകോപിതരാകരുത്​. സമാധാനം പുനഃസ്​ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വ്യാജ ചിത്രങ്ങൾ യഥേഷ്​ടം പ്രചരിപ്ക്കപ്പെടുന്നുണ്ടെന്നും അതിൽ ജനങ്ങൾ പ്രകോപിതരാകരുതെനനും പൊലീസ്​ സന്ദേശങ്ങൾ നൽകുന്നുണ്ട്​.