ബി നിലവറ തുറക്കല്‍: അമിക്കസ്‌ക്യൂറി കേരളത്തിലേക്ക്

0
100

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്ത് സമന്വയമുണ്ടാക്കുന്നതിനായി അമിക്കസ്‌ക്യൂറി കേരളത്തിലെത്തും. വിഷയവുമായി സംബന്ധിച്ച് രാജകുടുംബവുമായി ചര്‍ച്ചനടത്തുന്നതിനും, തന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടാക്കുന്നതിനുമാണ് ഗോപാല്‍ സുബ്രഹ്മണ്യം തിരുവനന്തപുരത്തെത്തുന്നത്.

ഈ ആഴ്ചതന്നെ അദ്ദേഹം ചര്‍ക്ക് എത്തും. ആചാരപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തന്ത്രി സമൂഹത്തിനുള്ള എതിര്‍പ്പ് മുതിര്‍ന്ന രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് മുന്നോട്ടുവെച്ചിരുന്നു. അതിനാല്‍ അമിക്കസ്‌ക്യൂരി ക്ഷേത്രം തന്ത്രിയുമായും സാമിയാരുമായും സംസാരിക്കും.

നിലവറ തുറക്കുന്ന സമയത്ത് അധികം പേര്‍ കയറുകയും ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുകയും ചെയ്യുന്നതിലാണ് രാജകുടുംബത്തിന് പ്രധാന എതിര്‍പ്പ്. നിലവറ തുറക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചയിലൂടെ രാജകുടംബത്തിന്റെ ആശങ്ക പരിഹരിച്ച് അനുകൂല നിലപാടുണ്ടാക്കുന്നതിനായിരിക്കും ചര്‍ച്ചയില്‍ അമിക്കസ്‌ക്യൂറി ശ്രമിക്കുക.

അതേസമയം ബി നിലവറ തുറക്കാന്‍ അനുമതി നല്‍കില്ലെന്ന് രാജകുടുംബം നേരത്തെ അറിയിച്ചിരുന്നു. ഏഴ് തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന വിനോദ് റായിയുടെ കണ്ടെത്തലിനോടും രാജകുടുംബം യോജിച്ചില്ല.

ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുന്‍പ് തുറന്നിട്ടുള്ളത്. ഈ അറയെ ബി നിലവറയായി തെറ്റിധരിക്കുകയാണ്. നിലവറ തുറക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിന് രാജകുടുംബം ഉത്തരവാദകളായിരിക്കില്ലെന്നും അശ്വതി തിരുനാള്‍ ഗൗരിലക്ഷി ഭായി പറഞ്ഞു.

എന്നാല്‍ രാജകുടുംബത്തിന്റെ അനുമതിയോടെ മാത്രമേ ബി നിലവറ തുറക്കാന്‍ പാടുള്ളൂ എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.