ബി നിലവറ: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് കടകംപള്ളി

0
73

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ‘ബി’ തുറക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിലവറ തുറക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് വേണ്ടത്. നിലവറ തുറക്കുന്നതിനെ രാജകുടുംബം എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവറ തുറക്കുന്നതിനെക്കുറിച്ച്‌ രാജകുടുംബവുമായി ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജകുടുംബവുമായി സര്‍ക്കാര്‍ വിഷയം ചര്‍ച്ച ചെയ്യും. ‘ബി’ നിലവറ പലതവണ തുറന്നിട്ടുണ്ടെന്ന അമിക്കസ് ക്യൂറി വിനോദ് റായിയുടെ റിപ്പോര്‍ട്ട് തെറ്റാവാനിടയില്ല. ഈ റിപ്പോര്‍ട്ടിനെ ആരും എതിര്‍ത്തിട്ടുമില്ല. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ രാജകുടുംബം പ്രതികരിച്ചത് ഏത് സാഹചര്യത്തിലെന്ന് അറിയില്ലെന്നും കടകംപള്ളി പറഞ്ഞു. നിലവറ തുറക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ നിലപാടു തന്നെയാണ് സര്‍ക്കാരിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.