മന്ത്രിയുടെ വിലയ്ക്ക് കോഴി വില്‍ക്കില്ല : കച്ചവടക്കാര്‍ സമരത്തിലേക്ക്

0
106

അമിതമായി കുതിച്ചുയര്‍ന്ന കോഴി വില ഏകീകരിക്കുന്നതിനു വേണ്ടി ധനമന്ത്രി തോമസ് ഐസക്ക് വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയം. 87 രൂപയ്ക്ക് കോഴിയെ വില്‍ക്കാന്‍ സാധിക്കില്ലെന്ന് പൗള്‍ട്രി ഫെഡറേഷന്‍ കര്‍ശന നിലപാടെടുത്തു. തിങ്കളാഴ്ച മുതല്‍ കടകളടച്ച് സമരം ചെയ്യന്നാണ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇറച്ചിക്കോഴിക്ക് 87 രൂപ ഈടാക്കി വില്പന നടത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. കിലോക്ക് നൂറു രൂപയെങ്കിലുമാക്കി മാറ്റി നിശ്ചയിക്കണമെന്ന് പൗള്‍ട്രി അസോസിയേഷന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. 14 ശതമാനം നികുതി കുറച്ചപ്പോള്‍ 40 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായതെന്നും ഇത് സമ്മതിക്കാനാവില്ലെന്നും മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണ് വ്യാപാരികളുടെ ഈ നിലപാടെന്നും, ചില തത്പര കക്ഷികളുടെ താല്‍പ്പര്യമാണ് കച്ചവചക്കാരുടെ സമ്മര്‍ദ്ദത്തിന് പിന്നിലെന്ന് മന്ത്രി വ്യക്തമാക്കി.

്അതേസമയം തമിഴ്നാട്ടില്‍ നിന്നും കൂടിയ വിലക്കാണ് കോഴി ലഭിക്കുന്നതെന്നും അതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് മുന്നോട്ടു പോകാന്‍ ആവില്ലെന്നും ഫെഡറഷന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഇന്നു രാവിലെ മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.