മുടങ്ങിയ അമര്‍നാഥ് തീര്‍ത്ഥയാത്ര പുനരാരംഭിച്ചു

0
82

മുടങ്ങിയ അമര്‍നാഥ് തീര്‍ത്ഥയാത്ര വീണ്ടും പുനരാരംഭിച്ചു. കാശ്മീര്‍ താഴ്‌വരയിലെ സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച നിര്‍ത്തിവെച്ച യാത്രയാണ് ഞായറാഴ്ച വീണ്ടും തുടര്‍ന്നത്. 4411 തീര്‍ത്ഥാടകരാണ് കശ്മീര്‍ താഴ്വരയില്‍ കുടുങ്ങിക്കിടന്നത്.

ജമ്മുവിലെ ഭഗവതി നഗറില്‍ നിന്ന് ഞായറാഴ്ച്ച പുലര്‍ച്ചെ 4.05നാണ് യാത്ര ആരംഭിച്ചത്. തീര്‍ത്ഥാടകരുടെ സംഘത്തിന് 140 വാഹനങ്ങളാണ് അകമ്പടി നല്‍കുന്നുന്നത്. 40 ദിവസത്തോളം നീണ്ടു നിണ്ടുനില്‍ക്കുന്ന യാത്ര ജൂണ്‍ 29നാണ് ആരംഭിച്ചത്.

ഹിമാലയത്തിലെ അമര്‍നാഥ് ഗുഹ ലക്ഷ്യമാക്കിയുള്ള യാത്ര ഓഗസ്റ്റ് 7 ന് ശ്രാവണ പൂര്‍ണിമ, രക്ഷാബന്ധന്‍ ഉത്സവം എന്നിവയോട് അനുബന്ധിച്ചാണ് അവസാനിക്കുക.