സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് മൂന്ന് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്തു. പാക് കടലിടുക്കിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിനാണ് അറസ്റ്റ്. തൊഴിലാളികളോടൊപ്പം ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്.പാക് കടലിടുക്കിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിനാണ് അറസ്റ്റ്.
നാവിക സേനയുടെ നോർതേൺ േനവൽ കമാൻഡിെൻ ഭാഗമായ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ആണ് അറസ്റ്റ് നടത്തിയത്. നാവിക സേനയുടെ പതിവ് പട്രോളിങ്ങിനിടെയാണ് മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തുന്നത് കണ്ടെത്തിയത്. തൊഴിലാളികളെ തുടർന്നുളള നിയമ നടപടികൾക്കായി ജാഫ്ന അസിസ്റ്റൻറ് ഡയറക്ടർ ഒാഫ് ഫിഷറീസിന് ൈകമാറി.