മോക്ഷം നല്‍കാനായി ലൈംഗീക ബന്ധം: യോഗാ അദ്ധ്യാപകന്‍ അറസ്റ്റില്‍

0
90

മോക്ഷം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യോഗ അധ്യാപകന്‍ അറസറ്റില്‍. മുംബൈയിലെ സേരിയിലാണ് സംഭവം. ഏതാനും വര്‍ഷമായി യോഗ ക്ലാസ നടത്തുന്ന 57കാരനായ ശിവറാം റൗട്ടാണ്അറസ്റ്റിലായത്.

ഞായറാഴ്ചകളില്‍ സേരിയിലെ ഒരു സ്കൂളായിരുന്നു യോഗാ ക്ലാസ് നടത്തിയിരുന്നത്. ആത്മാവിന് മോക്ഷം ലഭിക്കാന്‍ താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഇയാള്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മോശമായി പെരുമാറുകയും ചെയ്തു. യുവതി ഭര്‍ത്താവിനോട് ഇക്കാര്യം പറയുകയും ഇരുവരും ചേര്‍ന്ന് ആര്‍.എ.കെ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. യുവതിയുടെ ഭര്‍ത്താവും യോഗ ക്ലാസില്‍ പങ്കെടുക്കാറുണ്ടായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ മറ്റു ചില സ്ത്രീകളും പരാതിയുമായി രംഗത്തെത്തി. ആറുവര്‍ഷമായി ഇയാള്‍ യോഗ ക്ലാസ് നടത്തി വരികയാണ്. ശിവറാമിനെതിരെ ഐ.പി.സി 354, 509 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.