മോഹൻലാൽ അൽഫോൺസ് പുത്രനെ ഒഴിവാക്കി

0
168

അടുത്ത വർഷം മോഹൻലാൽ ചെയ്യുന്ന സിനിമയുടെ സംവിധായകനായി നിർമാതാവ് അൽഫോൺസ് പുത്രന്റെ പേര് നിർദ്ദേശിച്ചെങ്കിലും താരം ഒഴിവാക്കി. ഇരുപതോളം സംവിധായകരുടെ പേരാണ് നിർമാതാവ് വിമൽ നൽകിയത്. അതിൽ നിന്ന് രണ്ട് പേരാണ് അവസാന റൗണ്ടിലെത്തിയത്. അൽഫോൺസ് പുത്രനും ജൂഡ് ആന്റണിയും. എന്നാൽ അൽഫോൺസ് പുത്രന്റെ ഭാര്യാ പിതാവ് ആൽവിൻ ആന്റണി അറിയപ്പെടുന്ന പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമാണ്. അദ്ദേഹം ലൊക്കേഷനിൽ വന്ന് പൂന്തുവിളയാടാൻ സാധ്യതയുണ്ടെന്ന് മോഹൻലാലുമായി അടുത്ത ബന്ധമുള്ളവർ സൂചന നൽകി. ഇതോടെയാണ് ജൂഡ് ആന്റണിക്ക് നറുക്ക് വീണത്.

അതേസമയം അൽഫോൺസ് പുത്രനോട് ഇക്കാര്യം പറയാതിരുന്ന സന്തോഷത്തിലാണ് അണിയറപ്രവർത്തകർ. ലോക്പാൽ എന്ന സിനിമ വരുത്തിവച്ച ബാധ്യത തീർക്കാനാണ് മോഹൻലാൽ തന്റെ ഫാൻസ് അസോസിയേഷന്റെ സംസ്ഥാന പ്രതിനിധി കൂടിയായ വിമലിന് വീണ്ടും ഡേറ്റ് നൽകിയത്. ഗോകുലം ഗോപാലൻ ഭദ്രന് വേണ്ടി നിർമിക്കുന്ന ചിത്രത്തിന് മോഹൻലാലിന്റെ ഡേറ്റ് ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഡേറ്റ് നൽകിയിട്ടില്ല. പഴയ പോലെ ഓടി നടന്ന് അഭിനയിക്കാൻ മോഹൻലാലില്ല. തനിക്ക് ഇഷ്ടമുള്ള സിനിമകൾ മാത്രമാണ് താരം ചെയ്യുന്നത്.