രാജ്യത്തെ ആദ്യത്തെ പലിശ രഹിത സഹകരണ സംഘം കണ്ണൂരിൽ; നേതൃത്വവുമായി സിപിഐഎം

0
102

കണ്ണൂര്‍: രാജ്യത്തെ ആദ്യത്തെ പലിശ രഹിത സഹകരണ സംഘം കണ്ണൂരിൽ യാഥാര്‍ത്ഥ്യമാവുന്നു.സംരംഭത്തിന് തുടക്കം കുറിയ്ക്കുന്നത് സിപിഐഎം ആണ്.

ഹലാല്‍ ഫായിദ കോഓപ് സൊസൈറ്റി എന്ന പേരിലാണ് സ്ഥാപനം ആരംഭിക്കുന്നത്. ഈ മാസം 11ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കെടി ജലീല്‍ സംഭരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
സിപിഐഎമ്മിന്റെ ന്യൂനപക്ഷ സാംസ്‌കാരിക സമിതി ഈ വര്‍ഷം മെയ് 25ന് കണ്ണൂരില്‍ സംഘടിപ്പിച്ച സെമിനാറിലാണ് സൊസൈറ്റിയെ കുറിച്ചുള്ള പദ്ധതി പ്രഖ്യാപിച്ചത്. മുസ്ലിം ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് ബന്ധപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൊസൈറ്റി ആരംഭിക്കുന്നത്. ഉടന്‍ തന്നെ ഓഫീസ് പ്രവര്‍ത്തനം കണ്ണൂരില്‍ ആരംഭിക്കും.
പലിശ വേണ്ടെന്ന് നിലപാടുള്ള ആര്‍ക്കും സൊസൈറ്റിയില്‍ അംഗങ്ങളാവാം. നിക്ഷേപമായും പണം നല്‍കാം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും മാംസസസ്‌ക്കരണം എന്നീ പ്രവര്‍ത്തനങ്ങളാണ് സൊസൈറ്റി പ്രധാനമായും കേന്ദ്രികരിക്കുന്നത്. ഡിവൈഎഫ്‌ഐ ജില്ലാ നപ്രസിഡണ്ട് എം ഷാജറാണ് സൊസൈറ്റിയുടെ ചീഫ് പ്രമോട്ടര്‍.