വിഷമദ്യ ദുരന്തം: 18 മരണം

0
99

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിഷമദ്യ ദുരന്തം. യുപിലെ അസംഗഡിലാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് കാഴ്ച്ച ശക്തി നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ജൂഡീഷണല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്യശാലയില്‍ നിന്ന് മദ്യം കഴിച്ചവര്‍ക്കാണ് അപകടമുണ്ടായത്. മദ്യം കഴിച്ചവര്‍ ഛര്‍ദിക്കുകയും തലചുറ്റിവീഴുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.