സി.പി.ഐയെ ക്ഷണിച്ച് ഉമ്മൻചാണ്ടി

0
61

തിരുവനന്തപുരം: സി.പി.ഐയെ ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. സി.പി.ഐ.യും ലീഗും കോണ്‍ഗ്രസും ഒന്നിച്ചുപ്രവര്‍ത്തിച്ച നല്ല നാളുകള്‍ എല്ലാവരുടേയും മനസിലുണ്ടെന്നും മുന്നണി വിപുലീകരണത്തിന് ശ്രമിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ ആദ്യം സ്വന്തം ക്യാമ്പ് ഭദ്രമാക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നേരത്തെ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജും സി.പി.​െഎയും കോൺഗ്രസും ലീഗും ഒരുമിച്ച്​ പ്രവർത്തിക്കണമെന്ന്​ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഉമ്മൻചാണ്ടിയും സി.പി.​െഎയുടെ നിലപാടിനെ പുകഴ്​ത്തി രംഗ​ത്തെത്തിയിരിക്കുന്നത്​. സി.പി.​െഎയും സി.പി.എമ്മും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ്​ ഉമ്മൻചാണ്ടിയുടെ പ്രസ്​താവനയെന്നതും ശ്രദ്ധേയമാണ്​.