ജി.എസ്.ടി നിലവില്‍ വന്നതോടു കൂടി ടൊയോട്ട വാഹനങ്ങളുടെ വില വില കുറച്ചു. ഫോര്‍ച്യൂണര്‍, എന്‍ഡവര്‍, ഇന്നോവ ക്രിസ്റ്റ, സി.ആര്.വി എന്നിവയുടെ വിലയാണ് കമ്പനി കുറച്ചിരിക്കുന്നത്. 13 ശതമാനമായാണ് വാഹനത്തിന്റെ വില കുറച്ചത്.
ടോയോട്ടയുടെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റക്ക് 98,500 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഫോര്‍ച്യൂണറിന് 2,17,000 രൂപയാണ് കുറച്ചിരിക്കുന്നത്. കോറോള ആള്‍ട്ടിസിന് ഒരു ലക്ഷം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതു കൂടാതെ ഫോര്‍ഡ് കാറുകളുടെ വിലയും 4.5 ശതമാനം കുറച്ചു. കമ്പനിയുടെ ഫ്ളാഗ്ഷിപ്പ്
മോഡല്‍ ഫോര്‍ഡ് എന്‍ഡവര്‍ 3 ലക്ഷം രൂപയുടെ കുറവിലാണ് വില്‍ക്കുന്നത്. ഫിഗോ 28,000 രൂപ കുറവിലും, സി.ആര്.വി 1.31 ലക്ഷം രൂപയുടെ കുറവിലുമാണ് ഇപ്പോള്‍ വില്‍ക്കുന്നത്.
ഹോണ്ട ബ്രിയോ, അമേസ്, ജാസ് എന്നീ കാറുകളുടെ വില യഥാക്രമം 12,279,14,825,10,031 കുറഞ്ഞു. ഡബ്ളിയു ആര്.വിക്ക് 10,064 രൂപയും കമ്പനി കുറച്ചിട്ടുണ്ട്.