കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവോ സാവോഹുയിയുമായി കൂടികാഴ്ച നടത്തിയെന്ന വാര്‍ത്ത കോണ്‍ഗ്രസ് സ്ഥീരീകരിച്ചു. ജൂലായ് എട്ടിന് രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തിയതായാണ് ചൈനീസ് എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കിയത്.
എന്നാല്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു എങ്കിലും ഇത് സ്ഥിതീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. നിലവിലെ ഇന്ത്യ – ചൈന ബന്ധം അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായും വെബ്സൈറ്റില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ചൈനീസ് എംബസി പിന്നീട് ഇത് വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍, കൂടിക്കാഴ്ച സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ വാര്‍ത്തയെ ആദ്യം തള്ളിക്കളഞ്ഞ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, കേന്ദ്രമന്ത്രിമാരുടെ ചൈനീസ് സന്ദര്‍ശനത്തെയും ജി 20 ഉച്ചകോടിക്കിടെ ഷി ജിങ്പിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടതിനെയും വിമര്‍ശിക്കുകയാണ് ചെയ്തത്.