ആരും സെൻകുമാറിനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് എം ടി രമേശ്

0
84

സെൻകുമാറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സെൻകുമാറിനെ വീട്ടിൽ സന്ദർശിച്ച ശേഷമായിരുന്നു എം ടി രമേശിന്റെ പ്രതികരണം.

സൌഹൃദ സന്ദർശനമാണ് നടത്തിയത്. രാഷ്ട്രീയത്തിൽ പ്രവേശിക്കണമോ എന്നതിൽ വ്യക്തത വരുത്തേണ്ടത് സെൻകുമറാണ്. സെൻകുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ചില്ലെന്നും രമേശ് പറഞ്ഞു. അതേസമയം രാവിലെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ സെൻകുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.

ഡിജിപി സ്ഥാനത്ത്‌നിന്ന് വിരമിച്ചശേഷം ഒരു മലയാളം വാരികക്ക് നൽകിയ അഭിമുഖത്തിൽ കേരളത്തിൽ മുസ്ലിം ജനസംഖ്യ കൂടുകയാണെന്നും ജനിക്കുന്ന 100 കുട്ടികളിൽ 42 പേരും മുസ്ലിം വിഭാഗത്തിൽ ആണെന്നും പറഞ്ഞിരുന്നു . കഴിഞ്ഞ ദിവസം ജൻമഭൂമി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത സെൻകുമാർ താൻ പറഞ്ഞത് വസ്തുതകളുടെ അടിസ്ഥാനത്തിൽആണെന്നും വ്യക്തമാക്കിയിരുന്നു.