ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും മനസു തുറക്കാതെ നിതീഷ്‌കുമാര്‍

0
78

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായി സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്നു വിട്ടു നിന്നു ജെഡി (യു) നേതാവ് നിതീഷ് കുമാര്‍. ചൊവ്വാഴിച്ചയായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്.

അസുഖ ബാധിതനായതിനാലാണ് യോഗത്തില്‍ നിന്ന് വിട്ടു നിന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാകുമാറിന്റ പട്‌ന സന്ദര്‍ശനത്തിന് മുന്നോടിയായി നിതീഷ്‌കുമാര്‍ പട്‌ന വിട്ടു എന്ന വാര്‍ത്തകളുണ്ട്.

അതേസമയം പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാകുമാറിന്റ പട്‌ന സന്ദര്‍ശനത്തിന് മുന്നോടിയായാണ് നിതീഷ്‌കുമാര്‍ പട്‌ന വിട്ടു എന്ന വാര്‍ത്തകളുമുണ്ട്. ബീഹാര്‍ ഗവര്‍ണറായിരുന്ന ബിജെപി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ച നിതീഷ് കുമാറിന്റെ നിലപാടു ആദ്യം മുതലേ എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ്.