എയര്‍ ഇന്ത്യയില്‍ മാംസം വിളമ്പില്ല

0
118

എയര്‍ഇന്ത്യയുടെ ആഭ്യന്തര സര്‍വ്വീസില്‍ മത്സ്യ മാംസാഹാര വിതരണം അവസാനിപ്പിച്ചു. എക്കണോമിക്‌സ് ക്ലാസ്സിലെ യാത്രക്കാര്‍ക്കാണ് മത്സ്യ മാംസാഹാരം വിതരണം നിര്‍ത്തലാക്കിയത്. ജൂണ്‍ പകുതിയോടു കൂടിയാണ് ഈ നിയമം പുറത്തുവന്നത്.

അധികച്ചെലവും ഭക്ഷണം പാഴാക്കുന്നതു കുറയ്ക്കാനും, വെജിറ്റേറിയന്‍ ഭക്ഷണക്കാര്‍ക്ക് നോണ്‍വെജ് ഭക്ഷണം മാറ്റി കൊടുക്കുന്നതു ഒഴുവാക്കാനും വേണ്ടിയാണ് ഇത്തരം നടപടിയെന്ന് എയര്‍ ഇന്ത്യ വിശദീകരിച്ചു.

എന്നാല്‍ അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ക്കും ആഭ്യന്തര സര്‍വീസിലെ ബിസിനസ്, എക്‌സിക്യൂട്ടീവ് ക്ലാസ്സുകള്‍ക്കും ഈ തീരുമാനം ബാധകമല്ല. 50000കോടിയിലധികം രൂപയുടെ കടമാണ് എയര്‍ഇന്ത്യ ഇപ്പോള്‍ നേരിടുന്നത്. ഇത്തരം തീരുമാനത്തിലൂടെ 8 കോടി രൂപയുടെ ലാഭമാണ് എയര്‍ഇന്ത്യയ്ക്ക് ലഭിക്കുന്നത്.