ഐ.ഐ.ടി പ്രവേശനം; നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി

0
68

 

ജോയിന്റ് സീറ്റ് അലോക്കേഷന്‍ കമ്മിറ്റിക്ക് ഐ.ഐ.ടി കളിലേക്കുള്ള പ്രവേശന നടപടികളുമായി മുന്‍പോട്ടു പോകാമെന്ന് സുപ്രീംകോടതി  ഉത്തരവ്.

പ്രവേശന നടപടികള്‍ തടഞ്ഞുകൊണ്ടുള്ള ജൂലായ് ഏഴിലെ ഉത്തരവ് പിന്‍വലിക്കുന്നതായി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

കൂടാതെ ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതികള്‍ സ്വീകരിക്കരുതെന്ന മുന്നറിയിപ്പും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്.