കൊച്ചിയിലെ ദിലീപിന്റെ ദേ പുട്ട് അടിച്ചുതകര്‍ത്തു

0
254


നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായതിനു പിന്നാലെ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിനു നേർക്ക് ആക്രമണം. ദിലീപിന്റെയും സംവിധായകൻ നാദിർഷായുടെയും ഉടമസ്ഥതയിലുള്ള കൊച്ചി ഇടപ്പള്ളിയിലെ ‘ദേ പുട്ട്’ എന്ന റെസ്റ്റോറന്റാണ് നാട്ടുകാർ അടിച്ചു തകർത്തത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ദിലീപിന്റെ അറസ്റ്റ് വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഹോട്ടലിനു നേർക്ക് ആക്രമണമുണ്ടായത്.അതേസമയം, ദിലീപിന്റെ ഉടമസ്ഥതയിലുള്ള വ്യവസായ-വ്യാപാര സ്ഥാപനങ്ങൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ചാലക്കുടിയിലെ ദിലീപിന്റെ തിയറ്റർ സമുച്ചയത്തിലേക്ക് കെഎസ് യു പ്രവർത്തകർ മാർച്ച് നടത്തി. ഇവിടെയും പോലീസ് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.