കോഴിക്കോട്ടെ ‘ദേ പുട്ട്’ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു

0
220

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനു പിന്നാലെ ദിലീപിന്റെക ഉടസ്ഥതയിലുള്ള സ്ഥാപനത്തിനു നേര്‍ക്ക് വ്യാപക ആക്രമണം. ഇടപ്പള്ളിയിലെ ‘ദേ പുട്ട്’ തല്ലിത്തകര്‍ത്തതിനു പിന്നാലെ കോഴിക്കോട്ടുള്ള ദേ പുട്ട് എന്ന റെസ്റ്റോറന്റിനു നേര്‍ക്കും ആക്രമണമുണ്ടായി.

പ്രതിഷേധമായെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റെസ്റ്റോറന്റ് തല്ലിത്തകര്‍ക്കുകയായിരുന്നു. ബൈപ്പാസില്‍ പുതിയറ ജയിലിനു സമീപം താരിഫ് ആര്‍ക്കേഡിലായിരുന്നു ദേ പുട്ടിന്റെല ശാഖ പ്രവര്‍ത്തിക്കുന്നത്. ദിലീപിന്റെരയും സംവിധായകന്‍ നാദിര്‍ഷായുടെയും ഉടമസ്ഥതയിലുള്ളതാണ് ദേ പുട്ട്.

അതേസമയം, ദിലീപിന്റെന ഉടമസ്ഥതയിലുള്ള വ്യവസായ-വ്യാപാര സ്ഥാപനങ്ങള്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചാലക്കുടിയിലെ ദിലീപിന്റെ തിയറ്റര്‍ സമുച്ചയത്തിലേക്ക് കെഎസ് യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഇവിടെയും പോലീസ് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.