ചർച്ച പരാജയം: സമരം ശക്തമാക്കുമെന്ന് യു.എന്‍.എ 

0
104

സ്വകാര്യ ആസ്പത്രിയിലെ നഴ്‌സുമാരുടെ ശമ്ബളവർധനയുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആറുമണിക്കൂറിലേറെ നീണ്ട മാരത്തൺ ചർച്ചയും ഫലം ചെയ്തില്ല. മിനിമം വേജസ് കമ്മിറ്റി നിശ്ചയിച്ച ശമ്പളവർധന അംഗീകരിക്കാനാകില്ലെന്ന് നഴ്‌സുമാരുടെ സംഘടനകൾ അറിയിച്ചു. ചൊവ്വാഴ്ചമുതൽ നിസ്സഹകരണം ഉൾപ്പെടെ കടുത്ത സമരനടപടികളുമായി മുന്നോട്ടുപോകുമെന്ന് യു.എന്‍.എ പ്രതിനിധി ജാസ്മിൻഷാ അറിയിച്ചു.
മാനേജുമെന്റുകളുമായി നടത്തിയ ചർച്ചയിൽ സ്വകാര്യ ആസ്പത്രികളിലെ ജീവനക്കാരുടെ വേതനത്തിൽ വർധന അംഗീകരിച്ചു. ഇതോടെ ശരാശരി ശമ്ബളം 20,806 രൂപയായതായി മന്ത്രി കെ.കെ. ശൈലജ പത്രസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന് ചെയ്യാവുന്ന പരമാവധിയാണ് ചെയ്തിരിക്കുന്നതെന്നും സമരത്തിൽനിന്ന് നഴ്‌സുമാർ പിന്മാറണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.